വിദ്ധ്യാർത്ഥികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കാൻ വിദ്ധ്യാർത്ഥി യൂണിയൻ അൻവാറുത്തഫീഖ് സുസ്റ്റൻസ് അസോസിയേഷൻ പ്രവർത്തിക്കുന്നു സ്ഥാപനത്തിൻ്റെ പ്രചരണത്തിന് വിദ്ധ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജം പകരുന്നു പ്രസംഗ പരിശീലനത്തിനായി എല്ലാ ആഴ്ചകളിലും ഗ്രൂപ്പുകളിലായി സമാജങ്ങളും സംയുക്ത സമാജവും നടക്കുന്നു കാലികപ്രസക്തമായ വിഷയങ്ങളിലുള്ള ചർച്ചകളും സംവാദങ്ങൾക്കും സ്പാക്കേഴ്സ് ഫോറം വേദിയാവുന്നു

ഐഡിയൽ ക്ലബ്ബ്
കിതാബ് സംബന്ധിയായ ചർച്ചകൾക്കും ആദർശ വിഷയങ്ങൾക്കും ഊർജം നൽകുന്ന പദ്ധതികൾ ഐസിയൽ ക്ലബ് ആവിഷ്കരിക്കുന്നു

ലാഗ്വേജ്കബ്ല്
ഭാഷകളുടെ വ്യവഹാരം കൈപിടിയിലൊരുക്കാനുള്ള പദ്ധതികൾ ലാംഗ്വേജ് ക്ലബ് ആവിഷ്കരിക്കുന്നു

റൈറ്റിങ് ക്ലബ്
ആശയങ്ങൾക്ക് അക്ഷരങ്ങൾ കൊണ്ട് ജീവൻ നൽകുന്നതാണ് റൈറ്റിങ് ക്ലബ്ബ് അൽ അൻവാർ മാസിക എല്ലാ മാസങ്ങളിലും പ്രകാശിതമാക്കുന്നു

മീഡിയ
സ്ഥാപനത്തിൻ്റെ ചലനങ്ങളെ പൊതു സമൂഹത്തിൽ എത്തിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ വഴി മീഡിയയുടെ പ്രവർത്തനം സജീവമാണ്

ഹെൽത്ത് & സർവീസ്
ആരോഗ്യ രംഗത്ത് അവബോധം നൽകാനും പ്രാഥമിക ശുശ്രൂഷ നൽകാനും ഹെൽത്ത് വകുപ്പ് പ്രവർത്തിക്കുന്നു

ഫണ്ട്
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താൻ പലിശ രഹിത ബാങ്ക് പ്രവർത്തിക്കുന്നു

യൂണിയന് കീഴിൽ ഓരോ വർഷവും നടന്ന് വരുന്ന പദ്ധതികൾ*

1. തവസ്സൽ നാ സിയാറത്ത്
യാത്രകൾ മനസിന് ആനന്ദവും ആത്മീയ അനുഭൂതികളും ഉമ്മേഷവും സമ്മാനിക്കുന്നു കാഴ്ച്ചപ്പാടുകളെയും നിലപാടുകളെയും അനുഭവങ്ങളെയും ജീവിത ഏടുകളിൽ തുന്നിചേർക്കുന്നു എല്ലാ വർഷാരംഭത്തിലും വർഷാവസാനത്തിലും പഠനയാത്രകൾ സംഘടിപ്പിക്കുന്നു തവസൽ നാ എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രകൾ കേരളത്തിനക്കത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ആതമീയ സവിധങ്ങളിലും പഠന കേന്ദ്രങ്ങളും സന്ദർശിക്കുന്നു യാത്രകളിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളും ചർച്ചകളും യാത്രയെ ജീവസുറ്റതാക്കുന്നു

2. ആർട്സ് ഫെസ്റ്റ്
ദാറുത്തൗഫീഖ് അൽ ഇസ്ലാമിയ വിദ്ധ്യാർത്ഥി യൂണിയൻ അൻവാറു തൗഫീഖിൻ്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും Insignia ആർട്ട്സ് ഫിയസ്റ്റ സംഘടിപ്പിക്കുന്നു ആർജിച്ചെടുത്ത അറിവിനെ പ്രബോധിത സമൂഹത്തിന് കാലോചിതമായ രീതിയിൽ പകർന്നു നൽകലും പ്രബോധകർക് ആവശ്യമായ കഴിവുകളെ പരിപോഷിപ്പികലുമാണ് ആർട്ട് ഫെസ്റ്റ് ലക്ഷ്യമാക്കുന്നത് ഓഫ് സ്റ്റേജ് , ഓൺ സ്റ്റേജ് , മനപാഠം എന്നീ രീതികളിലായി സബ് ജൂനിയർ, ജൂനിയർ സീനിയർ , ജനറൽ കാറ്റഗറികളിലായി ടീമുകളായി നൂറിലേറെ ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു ഫെസ്റ്റിന് മുന്നോടിയായി വൈവിധ്യമാർന്ന സാഹിത്യ പ്രചരണങ്ങളും ക്യാമ്പുകളും ഫെസ്റ്റിനെ മികവുറ്റതാക്കുന്നു പ്രമുഖർ വിധികർത്താകളാക്കുന്ന ഫെസ്റ്റിൽ മത – സാമൂഹിക രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു

3. ഇലൽ ഹബീബ് റബീഅ് ക്യാമ്പയിൻ
തിരുനബിയുടെ ജന്മദിനത്തെ ഒരു മാസം നീണ്ട് നിൽക്കുന്ന വൈവിധ്യവും വിപുലവുമായ പദ്ധതികളിലൂടെ ആഘോഷിക്കുന്നതാണ് ഇലൽ ഹബീബ് റബീഅ് ക്യാമ്പയിൻ

4. റമളാൻ ക്യാമ്പയിൻ
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിൽ വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ വ്രതമാസത്തെ സമ്പനമാക്കുന്നതാണ് റമളാൻ ക്യാമ്പയിൻ

പഠന ക്യാമ്പുകൾ:

1. ഹയ്യാ ബിക്കും
നവാഗതർക്ക് സ്വാഗതമോതി വർഷാരംഭത്തിൽ വ്യത്യസ്ത സെഷനുകളിൽ പ്രമുഖർ സംബന്ധിക്കുന്ന ക്യാമ്പാണ് ഹയ്യാ ബിക്കും
അറിവിൻ്റെ വഴിയിലേക്ക് പാദ മൂറുന്നവർക്കും വിദ്ധ്യാർത്ഥികൾക്കും പഠന വഴിയിൽ വെളിച്ചം വീശുന്ന പ്രധാന ക്യാമ്പാണ് ഇത്

2. തൻശ്വീത് ക്യാമ്പ്
പ്രബോധകർ കാലത്തിൻ്റെ ചുവരെഴുത്തുകൾ മനസിലാക്കുന്നവരും സമകാലിക വിഷയങ്ങളിൽ കൃതമായ ബോധവും ബോധ്യവും ഉള്ളവരാകണം എന്ന ലക്ഷ്യത്തിലാണ് എല്ലാ വർഷവും തൻശ്വീത് ക്യാമ്പ് സംഘടിപ്പിക്കുന്നത്
മതം, അക്കാദമിക്ക്, ഖുർആൻ, ഹദീസ് , മുത്വാലഅ, രചന , ഭാഷ, ആർട്ടിഫിഷ്യൽ ഇൻ്റജിലൻസ്, കൃഷി, തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പ്രമുഖ ഫാക്കൽറ്റികൾ നേതൃതം നൽകുന്ന പഠന ക്യാമ്പ് എല്ലാ വർഷവും നടക്കുന്നു

3. തംഹീദ് ക്യാമ്പ്
ഒരു പഠിതാവിൻ്റെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കുന്ന ഖുർആൻ, അദ്കാർ, പ്രാർത്ഥനകൾ എന്നിവ ടീമുകളായി വ്യത്യസത കാറ്ററി ഗകളിലായി മുഴുവൻ വിദ്ധ്യാർത്ഥികളും ഹൃദ്യസ്തമാക്കുന്ന പഠന വേദിയാണ് തംഹീദ്

6. ലാംഗ്വേജ് ഹബ്ബ്
ഭാഷകൾ അവസരങ്ങളുടെ വാതായാനങ്ങൾ തുറന്നു വെക്കുന്നു വ്യത്യസത ഭാഷകളുടെ മികവ് ലക്ഷ്യം വെച്ച് ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുന്ന ലാംഗ്വേജ് ഫെസ്റ്റും ലാംഗ്വേജ് ഹബ്ബും വിദ്യാർത്ഥികളിൽ മികവിനും ഉത്സാഹത്തിനും വഴി തുറക്കുന്നു

7. ലൈബ്രറി & ഖുതുബുഖാന
അധിക വായനകളും ചർച്ചകളും പഠനത്തെ കൂടുതൽ മൂല്യമുള്ളതാക്കുന്നു വ്യത്യസ്ത പഠനങ്ങൾക്കും വിവര സമ്പാദനത്തിനും വ്യത്യസ്ത ഭാഷകളിലുള്ള വിശാലമായ ലൈബ്രറിയും ഖുതുബുഖാനയും പ്രവർത്തിക്കുന്നു

8. ഡിജിറ്റൽ ലാബ്
ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ് പഠന വൈപുല്യതക്ക് വേണ്ടി ഡിജിറ്റൽ ലാബ് പ്രവർത്തിക്കുന്നു

Scroll to Top